IndiaKeralaLatest

അതിസമ്പന്നരുടെ ഫോര്‍ബ്​സ്​ പട്ടികയില്‍ അംബാനി ഒന്നാമന്‍​; അദാനി രണ്ടാമത്​

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ അതിസമ്ബന്നരുടെ ഫോര്‍ബ്​സ്​ പട്ടികയില്‍ ഒന്നാമന്‍ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാന്‍ മുകേഷ്​ അംബാനി തന്നെ– 8450 കോടി ഡോളറാണ്​ ആസ്​തി (6.24 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ്​ ചെയര്‍മാന്‍ ഗൗതം അദാനി​ രണ്ടാമതും എച്ച്‌​.സി.എല്‍ സ്​ഥാപകന്‍ ശിവ നാടാര്‍ മൂന്നാമതുമാണ്​.

രാജ്യത്ത്​ കോവിഡില്‍ കുടുങ്ങി സാമ്ബത്തിക രംഗം തകര്‍ന്ന കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ശതകോടീശ്വരന്മാരായ അതിസമ്ബന്നരുടെ പട്ടിക അതിവേഗമാണ്​ വളര്‍ന്നത്​. മുന്‍വര്‍ഷം 102 പേരായിരുന്നത്​ പുതിയ പട്ടികയില്‍ 140 ആയി​ വര്‍ധിച്ചു​ഇവരു​െട മൊത്തം ആസ്​തി 59,600 കോടി ഡോളറാണ്​.

ഇന്ത്യയിലെ അതിസമ്ബന്നനായ മുകേഷ്​ അംബാനി ഏഷ്യയിലെയും ഒന്നാമനാണ്​എണ്ണ, ഗ്യാസ്​ സാമ്രാജ്യങ്ങള്‍ക്ക്​ പുറമെ ടെലികോം, ചില്ലറ വ്യാപാരം തുടങ്ങി ബഹുവിധ മേഖലകളില്‍ മുന്‍നിരയിലാണ്​ അംബാനി. രണ്ടാമതുള്ള അദാനിയാക​ട്ടെ, ഒറ്റ വര്‍ഷം കൊണ്ട്​ അധികമായി ആസ്​തി വര്‍ധനയുണ്ടാക്കിയത്​ 4200 കോടി ഡോളറും​. 2020 മുതല്‍ അദാനിയുടെ ആസ്​തി വര്‍ധന അഞ്ചിരട്ടിയാണെന്ന്​ ഫോര്‍ബ്​സ്​ പറയുന്നു. അദാനി എന്‍റര്‍പ്രൈസസ്​, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ ഓഹരി മൂല്യം കുത്തനെ ഉയര്‍ന്നതാണ്​ ഗുജറാത്ത്​ വ്യവസായിക്ക്​ അതിവേഗ വളര്‍ച്ച ഉറപ്പാക്കിയത്​.

ആതുര സേവന രംഗത്ത്​ നിക്ഷേപമിറക്കിയ രണ്ടു വമ്ബന്മാര്‍ അതിസമ്പന്നരുടെ ആദ്യ 10ല്‍ ഇടംപിടിച്ചെന്ന സവിശേഷതയുമുണ്ട്​. കോവിഡിനുള്‍​പെടെ വാക്​സിനുകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്ബനിയായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയുടെ സൈറസ്​ പൂനാവാല, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്​ ഇന്‍ഡസ്​ട്രീസിന്റെ ദിലീപ്​ ഷാങ്​വി എന്നിവരാണ്​ പട്ടികയിലെത്തിയത്​. കോവിഷീല്‍ഡാണ്​ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്​ നിര്‍മിക്കുന്ന കോവിഡ്​ വാക്​സിന്‍. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 12ാം സ്​ഥാനത്തായിരുന്ന ദിലീപ്​ ഷാങ്​വി ഒരു വര്‍ഷത്തിനിടെ 9ാം സ്​ഥാ​നത്തേക്കുയര്‍ന്നു.

രാധാകൃഷ്​ണന്‍ ദമാനി ഉദയ്​ കോടക്​, ലക്ഷ്​മണ്‍ മിത്തല്‍, കുമാര്‍ ബിര്‍ല, സുനില്‍ മിത്തലും കുടുംബവും എന്നിവരാണ്​ അവശേഷിച്ചവര്‍.

Related Articles

Back to top button