KeralaLatest

യോഗയ്ക്ക് മതമില്ല – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

യോഗയെ ലോകവ്യാപകമാക്കുന്നതിൽ പ്രധാനമന്ത്രി വഹിക്കുന്ന പങ്ക് ശ്ലാഘനീയം

“Manju”
ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍ സോണില്‍ നടന്ന യോഗ ദിനാചരണത്തില്‍ നിന്ന്

പോത്തൻകോട് : യോഗയ്ക്ക് മതമില്ലെന്നും അത് മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണെന്നും ജാതിയുടേയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകൾക്കുള്ളിൽ യോഗയെ കാണുവാൻ പാടില്ലെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ആശ്രമത്തിൽ നടന്ന യോഗദിനാചരണം പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. യോഗ എന്ന ശാസ്ത്രത്തെ ലോകവ്യാപകമാക്കുന്നതിൽ പ്രധാനമന്ത്രി വഹിക്കുന്ന പങ്ക് വളരെ ശ്ലാഘനീയമാണ് . ഭാതത്തെ ധ്യാനത്തിന്റെയും യോഗയുടേയും ഇടമായാണ് ലോകരാജ്യങ്ങൾ കാണുന്നത്.  ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി. യോഗ കേവലം ശാരീരിക വ്യായാമം മാത്രമല്ല, സമഗ്രജീവിത ദർശനമാണ്. അഷ്ടാംഗ യോഗങ്ങളിൽ ഒന്നു മാത്രമാണ് യോഗാസനം.
ലോകം ഇന്ന് നേരിടുന്ന സമസ്യകളിൽ നിന്ന് മാനവരാശിയെ ഐക്യത്തിലേക്കും പുരോഗതിയിലേക്കും സമാധനത്തിലേക്കും നയിക്കാൻ യോഗയക്ക് കഴിയുമെന്നും യോഗയെ ജീവിതത്തോട് ചേർത്താൽ സംഘർഷഭരിതമായ മനസിന് അയവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ഹെൽത്ത്കെയർ വിഭാഗം ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സഹീറത്ത്ബീവി, വാർഡംഗം കോലിയക്കോട് മഹേന്ദ്രൻ, ഭാരതീയ ജനതാപാർട്ടി തിരുവനന്തപുരം ജില്ലാ ട്രഷറർ എം. ബാലമുരളി, ആർട്സ് &കൾച്ചർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ എം. പി. പ്രമോദ്  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വർമ്മം ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എ.ജെന്നിഫർ ലെൻസി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിബു. ബി കൃതജ്ഞതയും പറഞ്ഞു. യോഗദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളിലെ പ്രവർത്തകരും രാവിലെ 6.30 ന് ആശ്രമം സ്പിരിച്വൽ സോണിൽ താമരപർണ്ണശാലയ്ക്ക് മുന്നിലെത്തി ഗുരുവന്ദനം ചെയ്ത ശേഷം കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് കൂട്ട യോഗ നടത്തി . കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോമൺയോഗ പ്രോട്ടോക്കോൾ പ്രകാരമാണ് യോഗപ്രദർശനം നടന്നത്. നൂറോളം വിദ്യാർത്ഥികളും അധ്യാപകരും യോഗപ്രദർശനത്തിന്റെ ഭാഗമായി യോഗ മുറകൾ അവതരിപ്പിച്ചു.

Related Articles

Back to top button