കുറ്റിപ്പുറം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ ‘ഇന്‍ കാര്‍ ഡൈനിങ്’ പദ്ധതി കുറ്റിപ്പുറം കെ ടി ഡി സി ആഹാര്‍ റസ്റ്റോറന്റില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഡോ. കെ.ടി ജലീല്‍ എംഎല്‍എ നിര്‍വഹിച്ചു. കോവിഡ് കാലം എല്ലാ മേഖലകളിലും ബദല്‍ സംവിധാനങ്ങള്‍ക്ക് കളമൊരുക്കിയിരിക്കുകയാണ്. ടൂറിസം വകുപ്പിന് കീഴിലെ റെസ്റ്റോറന്റുകളില്‍ കോവിഡ് പശ്ചാത്തലത്തില്‍ പാഴ്സല്‍ സര്‍വീസ് മാത്രം അനുവദിക്കുന്നതിനാല്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹോടെലുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതിനൊരു ബദല്‍ എന്നുള്ള നിലയിലാണ് ഇന്‍ കാര്‍ ഡൈനിങ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് എംഎല്‍എ പറഞ്ഞു.
Related Articles
Check Also
Close
-
തിരുവനന്തപുരത്തെ വൈദികന് കൊവിഡ് വന്നത് എവിടെ നിന്ന്June 3, 2020 10:53 AM