KeralaLatest

കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച്‌ യാതൊരു ആശങ്കയും വേണ്ട ; മന്ത്രി കെ രാജന്‍

“Manju”

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയെ കുറിച്ച്‌ യാതൊരു ആശങ്കയും വേണ്ടെന്ന് വെളിപ്പെടുത്തി മന്ത്രി കെ രാജന്‍. തുരങ്കത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ നടപടി എടുക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി . തുരങ്കം തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച്‌ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. ഒരു തുരങ്കം തുറന്നത് കൊണ്ട് മാത്രം ടോള്‍ പിരിവ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്നാരോപിച്ച്‌ തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്പനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ് രംഗത്തെത്തിയിരുന്നു.

Related Articles

Back to top button