IndiaLatest

പതഞ്ജലിയുടെ കൊവിഡ് മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

 

മുംബയ്: ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ ‘കൊറോണില്‍’ എന്ന ആയുര്‍വേദ മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. മരുന്നിന്റെ പരസ്യവും വില്‍പ്പനയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകള്‍ കഴിഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നല്‍കിയാല്‍ മാത്രമെ വില്‍പ്പന അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
മരുന്നില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു, ​ഗവേഷണ ഫലം എന്താണ്, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതജ്ഞലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് രോഗം ഭേദമാക്കാന്‍ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നല്‍കിയ പതഞ്ജലിയോട് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയിരുന്നു. ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് ‘ദിവ്യകൊറോണ’ എന്ന ഒരു പാക്കേജ് പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയത്. ”കൊറോണില്‍”, ”ശ്വാസരി” എന്നീ രണ്ട് മരുന്നുകളാണ് പ‍തഞ്ജലി പുറത്തുവിട്ടത്. 280 രോഗികളില്‍ പരീക്ഷിച്ച്‌ വിജയം കണ്ടതാണെന്നും, നിരന്തരം ഗവേഷണം നടത്തിയാണ് ഈ മരുന്ന് കണ്ടെത്തിയതെന്നുമാണ് രാംദേവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

Related Articles

Back to top button