InternationalLatest
കുവൈറ്റ് വിമാനത്താവളം പ്രതിദിന ശേഷി 7500 ആയി ഉയര്‍ത്തും
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ എത്താവുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 5000-ല്‍ നിന്ന് 7500 ആയി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. നിരവധി യാത്രക്കാര്‍ വരാനുള്ള പശ്ചാത്തലത്തില്‍ തടസങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടി. ഡയറക്ടറേറ്റ്-ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിലവിൽ പ്രാദേശിക എയർലൈനുകൾക്കായി പുതിയ ക്വാട്ട സംവിധാനം ഒരുക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.