LatestThiruvananthapuram

കുറ്റമറ്റ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം ഒരുക്കണം: ഗവര്‍ണര്‍

“Manju”

തിരുവനന്തപുരം: വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം വികസിപ്പിക്കാന്‍ കേരളത്തിലെ സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍മാരുടെ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷയും ക്ലാസുമെല്ലാം ഇപ്പോഴത്തെയും വരും കാലത്തെയും അനിവാര്യതയാണ്. ‘സ്വയംപോര്‍ട്ടല്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ക്ലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നല്‍കണം. ഓരോ പഠനവകുപ്പും അദ്ധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസുകള്‍ സംഭാവനചെയ്യമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഡിജിറ്റല്‍ അന്തരം കുറയ്ക്കാനായി അദ്ധ്യാപകരെ ഓണ്‍ലൈന്‍ അദ്ധ്യാപന മാര്‍ഗങ്ങളില്‍ പ്രാപ്തരാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ജോയിന്റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും യോഗം ചര്‍ച്ച ചെയ്തു.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ രാജന്‍ ഗുരുക്കള്‍, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധോദാവത്, കേരള, എംജി, കലിക്കറ്റ്, കണ്ണൂര്‍, കുസാറ്റ്, ശ്രീശങ്കര, കേരള കാര്‍ഷിക സര്‍വകലാശാല വിസിമാര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം സെപ്റ്റംബര്‍ 16 ന് സമാപിക്കും.

Related Articles

Back to top button