KeralaKozhikodeLatest

കോഴിക്കോട് വടകരയില്‍ ചായക്കടയുടമയ്ക്ക് കോവിഡ് പോസറ്റീവ്; നൂറോളം പേരുമായി സമ്പര്‍ക്കം

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കോഴിക്കോട് വടകരയില്‍ ചായക്കടയുടമയ്ക്ക് കോവിഡ് പോസറ്റീവ് നൂറോളം പേരുമായി സമ്പര്‍ക്കം.

അശോക് തിയേറ്ററിന് സമീപത്തെ ചായക്കടയുടമയ്ക്കും തൊഴിലാളിക്കും ആന്റിജന്‍ ടെസ്റ്റ് പോസറ്റീവായത്. കടയില്‍ എത്തിയവരും ഇവരുമായി സമ്പര്‍ക്കമുള്ളവരുമായി നൂറോളം പേരുണ്ട് .

അശോക് തിയേറ്ററിലേക്കുള്ള റോഡില്‍ നിരവധി ടാക്‌സികള്‍ നിര്‍ത്താറുണ്ട്.

ഇവിടെയുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് തയ്യാറാവേണ്ടി വരും. നാളെ ഇവര്‍ക്കായ് ഒരു റാപ്പിഡ് ടെസ്റ്റ് ക്യാമ്പ് അശോക തിയേറ്ററിന് സമീപം ഒരുക്കും.

പരിശോധന വേണ്ടവര്‍ ഇവിടെ എത്തണമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

പോസറ്റീവായ രണ്ട് പേരും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലാണ്. ഇന്നലെ വടകരയില്‍ നടന്ന റാപ്പിഡ് ടെസ്റ്റില്‍ ഇവരുള്‍പ്പെടെ 16 പേര്‍ക്ക് പോസറ്റീവായിരുന്നു.

 

Related Articles

Back to top button