InternationalLatest
അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം വിലക്കി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ സംപ്രേഷണം വിലക്കി താലിബാന്. യുഎഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കിടെ അനിസ്ലാമികമായ കാര്യങ്ങള്‍ കൂടി സംപ്രേഷണം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) സംപ്രേഷണം താലിബാന് വിലക്കിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ നൃത്തവും ഗ്യാലറിയില്‍ അവര്‍ മുടി പ്രദര്‍ശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്നമെന്ന് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു.
അഫ്ഗാന് താരങ്ങളായ റാഷിദ് ഖാന്, മുഹമ്മദ് നബി, മുജിബുര്‍ റഹ്മാന് തുടങ്ങിയവര്‍ ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ഹൈദരാബാദ് സണ്‍റൈസേഴ്സ് താരങ്ങളാണ് മൂവരും. നേരത്തെ അഫ്ഗാനിസ്ഥാന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരെ താലിബാന് രംഗത്തുവന്നിരുന്നു.