KeralaLatest

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി

“Manju”

കൊച്ചി കപ്പല്‍ശാലയ്ക്ക് ഇ-മെയിലിലൂടെ വീണ്ടും ഭീഷണി. കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി ലഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച്‌ സ്‌ഫോടനം ഉണ്ടാക്കി കപ്പല്‍ ശാല തകര്‍ക്കുമെന്നാണ് ഭീഷണി.

ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. കപ്പല്‍ശാല തകര്‍ക്കുമെന്ന് കഴിഞ്ഞയാഴ്ചയും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ തവണയും ഈമെയിലൂടെയാണ് ഭീഷണി അറിയിച്ചത്. എന്നാല്‍ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button