IndiaLatest

പഞ്ചാബ് മന്ത്രിസഭാ പുനഃസംഘടന ഉടന്‍

“Manju”

പഞ്ചാബ് മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണിയ്ക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. പഞ്ചാബിലെ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടന്നേക്കും. അമരീന്ദര്‍ സിംഗിന്റെ അടുപ്പക്കാരെ ഒഴിവാക്കിയാകും പുനഃസംഘടന.

മന്ത്രി സഭയില്‍ അടിയന്തര മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചെന്നി ഇന്നലെ ദില്ലിയില്‍ വച്ച്‌ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.നിലവില്‍ പട്ടിക രാഹുല്‍ ഗാന്ധി അംഗീകരിച്ചതായാണ് സൂചന. അമരീന്ദര്‍ സിങ്ങിന് പിന്തുണ നല്‍കുന്ന മന്ത്രിമാരെ ഉള്‍പ്പെടെ മറ്റാനാണ് ചെന്നിയുടെ നീക്കം. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസില്‍ സിദ്ധുവിന്റെ സ്വാധീനം കൂടുതല്‍ ശക്തമാകും.

Related Articles

Back to top button