കൊല്ലം: എട്ടുമാസം മുമ്പ് തെന്മല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനെ കൈവിലങ്ങിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ തെന്മല മുന്‍ എസ്.എച്ച്.ഒക്ക് സസ്പെന്ഷന്. കഴിഞ്ഞദിവസം ഹൈകോടതി ഈ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍ തെന്മല എസ്.എച്ച്.ഒയായിരുന്ന വിശ്വംഭരനെയാണ് സസ്പെന്‍ഡ് ചെയ്തത്. തെന്മല സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഉറുകുന്ന് ഇന്ദിര നഗറില്‍ രജനി വിലാസത്തില്‍ രാജീവിനെ വിലങ്ങുവെച്ച് കൈവരിയില്‍ കെട്ടിനിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ബന്ധു അസഭ്യം വിളിച്ചെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് പരാതിക്കാരനായ രാജീവിന് ദുരനുഭവമുണ്ടായത്.
Related Articles
കർഷക പ്രക്ഷോഭം: കർഷകർ 1500 ടവറുകൾ തകർത്തതായി റിപ്പോർട്ട്
December 29, 2020 8:56 AM
Check Also
Close
-
എം.പി ദിനേഷ് തൃവേദി രാജിവെച്ചുFebruary 12, 2021 4:15 PM