ഈ മാസം അഞ്ച് പുതിയ ഇന്ത്യന്‍ നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ റിവോള്‍ട്ട് (Revolt) തയ്യാറെടുക്കുന്നു.
നിലവില്‍ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോള്‍ട്ട് പ്രവര്‍ത്തിക്കുന്നത്. 2019 ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രത്തന്‍ ഇന്ത്യ ഇന്‍ഫ്ര കഴിഞ്ഞ ഏപ്രിലിലാണ് 150 കോടി രൂപ മുടക്കി റിവോള്‍ട്ട് മോട്ടോഴ്സില്‍ 43% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്.
മുമ്ബ്, ഒക്ടോബറില്‍ 3 പുതിയ ഇന്ത്യന്‍ നഗരങ്ങളില്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്ന് കമ്ബനി പ്രഖ്യാപിച്ചിരുന്നു. വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ വിലയുടെ അനന്തരഫലമായി ഇവികളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി റിവോള്‍ട്ട് പറഞ്ഞു.