ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 140.50 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 141 അടിവരെയാണ് ഡാമില്‍ സംഭരിക്കാന്‍ കഴിയുന്ന അനുവദനീയമായ ജലനിരപ്പ്. ജലനിരപ്പ് 140 അടി പിന്നിട്ടതോടെ പെരിയാര്‍ തീരത്ത് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുകയാണ്.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും മുല്ലപ്പെരിയാറിലെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യതകള്‍. മുല്ലപ്പെരിയാറില്‍ നിന്നും സെക്കന്റില്‍ 2300 ഘന അടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ കൊണ്ടു പോകുന്നത്.