LatestPalakkad

വിദ്യാര്‍ഥികളെ തട്ടി കൊണ്ടുപോകാന്‍ ശ്രമം

“Manju”

പാലക്കാട്: ചിറ്റൂര്‍ പൊല്‍പ്പുള്ളിയില്‍ വിദ്യാര്‍ഥികളെ തട്ടി കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കല്ലുകുട്ടിയാല്‍ കമ്പിളിചുങ്കം റോഡില്‍ ദേവകി കല്യാണ മണ്ഡപത്തിന് സമീപത്തു വെച്ചാണ് വിദ്യാര്‍ഥികളെ കാറില്‍ എത്തിയ സംഘം തട്ടി കൊണ്ടുപോകാന്‍ ശ്രമിച്ചത്.
7, 6 ക്ലാസുകളില്‍ പഠിക്കുന്ന അഭിനയ, ഭവ്യ, മൂന്നാം ക്ലാസുക്കാരന്‍ ബേബി എന്നിവര്‍ ട്യൂഷന്‍ കഴിഞ്ഞ് കല്ലുകുട്ടിയാലിലുള്ള വീട്ടിലേയ്ക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടികളെ കാറില്‍ കയറ്റാന്‍ ശ്രമിച്ചു. നിരസിച്ചതോടെ ബലംപ്രയോഗിച്ച്‌ കയറ്റാനായി ശ്രമം. ഇതിനിടെ കുട്ടികള്‍ കുതറി ഓടിമാറി. വാഹനത്തിലുണ്ടായിരുന്നവര്‍ പുറകില്‍ വരുകയായിരുന്ന മറ്റ് കുട്ടികളെ കയറ്റാനും ശ്രമിച്ചതായി പറയുന്നു.
പുറകിലെ കുട്ടികള്‍ വാഹനത്തില്‍ കയറാന്‍ തുനിഞ്ഞെങ്കിലും കയറരുതെന്ന് ഭവ്യ ബഹളം വെച്ചതോടെ കുട്ടികള്‍ പിന്‍മാറി. ഈസമയം റോഡില്‍ മറ്റുവാഹനങ്ങള്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വെള്ളനിറത്തിലുള്ള കാര്‍ വേഗതയില്‍ ഓടിച്ചു പോകുകയായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു. രക്ഷിതാക്കള്‍ ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥലത്തെ സിസി ടി.വികള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles

Back to top button