ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളിലൂടെ തിരിച്ചറിയാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതേ തുടര്‍ന്ന് പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കുകയും ചെയ്തു.
അതെ സമയം ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അന്താരാഷ്ട്ര യാത്രാ മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ഭീതിയുള്ള ഹൈ -റിസ്ക് പട്ടികയിലുള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ വിമാനത്താവളങ്ങളില്‍ നിര്‍ബന്ധിച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്കി.