KeralaKollamLatest

കോവിഡ് വ്യാപനം കൂടുന്നത് തടയാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

“Manju”

കൊല്ലം: ജില്ലയില്‍ കോവിഡ് വ്യാപനം കൂടുന്നത് തടയാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഓണ്‍ലൈന്‍ ഉന്നതതല ഉദ്യോഗസ്ഥ യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു കളക്ടര്‍.

സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ജോലിയുടെ ഭാഗമായി ഫയലുകള്‍ തുടങ്ങിയവ കൈമാറുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം.

സ്വയം സുരക്ഷിതരാവുക എന്നതാണ് പ്രധാനം. എവിടെനിന്നും രോഗം വരാം എന്ന തോന്നല്‍ ഉണ്ടാവണമെന്നും കളക്ടര്‍ പറഞ്ഞു. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലെ ജീവനക്കാര്‍, കെ എസ് ഇ ബി ലൈന്‍മാന്‍ തുടങ്ങിയ ആള്‍ക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് രോഗബാധയുണ്ടാകുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍ പറഞ്ഞു.

Related Articles

Back to top button