ഗാന്ധിനഗര്‍: കോവിഡ് പ്രതിരോധ വാക്സിനേഷന് കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി ‘നറുക്കെടുപ്പ് സമ്മാനപദ്ധതി’ യുമായി ഗുജറാത്തിലെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്പറേഷന്. വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഒരു ഭാഗ്യശാലിക്ക് അറുപതിനായിരം രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി നല്‍കുമെന്നാണ് എ.എം.സി. അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചത്. ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.
Related Articles
Check Also
Close
-
പ്രവാസികൾ അവരുടെ സ്ഥലങ്ങളിൽ തുടരണം: സുപ്രീംകോടതിApril 13, 2020 3:22 PM