InternationalLatest

ജോര്‍ജ് ഫ്‌ളോയ്ഡ് കൊലപാതകം; പ്രതിക്ക് ഇരുപത്തിരണ്ടര വര്‍ഷം തടവ്

“Manju”

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊലക്കേസില്‍ പ്രതിയ്ക്ക്‌ ശിക്ഷ വിധിച്ച് കോടതി.ജോര്‍ജ് ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുന്‍ പൊലീസ് ഓഫീസറായ ഡെറക് ചൗവിന് 22 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ച് കോടതി.
ജോര്‍ജ് ഫ്‌ളോയിഡിനോട് കാണിച്ച ക്രൂരത, ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തു എന്നീ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. 2020 ല്‍ 48 കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അറസ്റ്റ് ചെയ്യവെ ചൗവിന്‍ ഫ്‌ളോയ്ഡിന്റെ കഴുത്ത് ചവിട്ടി പിടിച്ചത് മരണത്തിന് വഴിവെക്കുകയായിരുന്നു.
ശ്വാസം കിട്ടാതെ പിടഞ്ഞ ഫ്‌ളോയ്ഡ് ഐ കാണ്ട് ബ്രീത്ത് എന്ന് ഇതിനിടയില്‍ പറഞ്ഞെങ്കിലും ചൗവിന്‍ ഇത് ചെവികൊടുത്തില്ല. പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ വംശീയ സമീപനമാണിതെന്ന് ചൂണ്ടിക്കാട്ടി ആഗോള തലത്തില്‍ വലിയ പ്രതിഷേധമായിരുന്നു നടന്നത്.

Related Articles

Back to top button