തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയിൽ നടന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുന്ന ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി സുനിൽകുമാറിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്കു മുമ്പ് കന്യാകുളങ്ങര യിൽ നിന്നും രണ്ട് അന്യസംസ്ഥാന തൊഴിലാളികള ജോലിവാഗ്ദാനം നൽകി വാഹനത്തിൽ കയറ്റി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു കടന്നുകളഞ്ഞ കേസിലാണ് കഴിഞ്ഞ ദിവസം സുനിൽകുമാർ വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. സമാന സംഭവങ്ങളിൽ തെളിവിന് അഭാവത്തിലാണ് പ്രതി പലപ്പോഴും പല സ്റ്റേഷൻ പരിധിയിൽ നിന്നും രക്ഷപ്പെട്ടിട്ടു ഉള്ളത്. കോടതി മുമ്പാകെ ഹാജരാക്കിയ സുനിൽകുമാറിനെ റിമാൻഡിൽ വിട്ടു.
Related Articles
Check Also
Close
-
സംവിധായകന് പ്രിയദര്ശന് ഡോക്ടറേറ്റ്March 6, 2022 12:43 PM