ചെന്നൈ: തമിഴ്നാട്ടിലും ആദ്യഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നും ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഒമിക്രോണ്‍ കണ്ടെത്തിയ ആളുടെ ബന്ധുക്കളില്‍ ആറു പേര്‍ക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരെല്ലാം ചെന്നൈ കിങ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച ആള്‍ക്കൊപ്പം യാത്ര ചെയ്ത വ്യക്തിയ്ക്കും കൊവിഡ് പോസിറ്റീവ് ആണ്. ഇവരുടെ സ്രവം കൊവിഡ് വകഭേദം കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.
Related Articles
Check Also
Close
-
ക്രിയേറ്റീവ് ചൈല്‍ഡ് പുരസ്കാര നിറവില്‍ ഹന്നDecember 4, 2021 3:10 PM