മഹാത്മാഗാന്ധിയെ അപമാനിക്കുകയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്ത മത നേതാവ് കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍.ഹിന്ദു മത നേതാവിനെ ഛത്തീസ്ഗഡ് പോലീസ് മഹാരാഷ്ട്രയിലെ ഖജുരാഹോയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാണ് കാളീചരണ്‍ മഹാരാജിനെതിരെയുള്ള ആരോപണം. ഇയാള്‍ക്കെതിരെ റായ്പൂരിലെ തിക്രപാര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അറസ്റ്റ് റായ്പൂര്‍ എസ്പി പ്രശാന്ത് അഗര്‍വാള്‍ സ്ഥിരീകരിച്ചു. “മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബാഗേശ്വര്‍ ധാമിന് സമീപമുള്ള വാടക വീട്ടിലായിരുന്നു കാളീചരണ്‍ താമസിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ റായ്പൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.