InternationalLatest
മോഡി ഇടപെടണം; യുക്രൈന്
യുക്രൈനെതിരെ റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യയിലെ യുക്രൈന് പ്രതിനിധി ഐഗര്‍ പൊലിഖ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന ആവശ്യവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ‘റഷ്യയുമായി ഇന്ത്യയ്ക്ക് വളരെ മികച്ച ബന്ധമാണുള്ളത്. നിലവിലെ സാഹചര്യം നിയന്ത്രിക്കുന്നതില്‍ ന്യൂഡല്‍ഹിയ്ക്ക് നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ സാധിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെയും ഞങ്ങളുടെ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയെയും അടിയന്തരമായി ബന്ധപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്നു’. ഐഗര്‍ പൊലിഖ പറഞ്ഞു.