IndiaLatest

ശശികലക്ക് ജാമ്യം

“Manju”

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ പ്രത്യേക പരിഗണന നല്‍കിയെന്ന കേസില്‍ വി.കെ ശശികലക്കും ഭര്‍തൃ സഹോദരി ഇളവരശിക്കും കോടതി ജാമ്യം അനുവദിച്ചു. ബംഗളുരുവിലെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയാണ് ജാമ്യം അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിച്ച്‌ കൊണ്ടിരിക്കെ ജയിലില്‍ ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന ആരോപണമുണ്ടായിരുന്നു.

ഇതിനായി ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ശശികല രണ്ട് കോടി രൂപ നല്‍കിയെന്ന് മുന്‍ ഡി.ഐ.ജി ഡി രൂപയും ആരോപിച്ചിരുന്നു. 2018ല്‍ ഹരജി പരിഗണിച്ച കര്‍ണാടക സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കര്‍ണാടക ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളിയാഴ്ചയാണ് എ.സി.ബി കോടതി വികെ ശശികലയ്ക്കും ഭര്‍തൃ സഹോദരി ഇളവരശിക്കും ജാമ്യം അനുവദിച്ചത്.

Related Articles

Check Also
Close
Back to top button