ജലന്ധർ: അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗൽ കബഡി ടൂർണമെന്റ് നടക്കുന്നതിനിടെ അക്രമികളുടെ വെടിയേറ്റു മരിച്ചു. 40 വയസായിരുന്നു. ജലന്ധറിലെ മലിയൻ വില്ലേജിൽ ഒരു കബഡി ടൂർണമെന്റ് നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് സന്ദീപിന് നേർക്ക് അക്രമികൾ നിറയൊഴിച്ചത്. തലയിലും നെഞ്ചിലുമായി ഇരുപതോളം തവണ താരത്തിന് വെടിയേറ്റു. വെടിവച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും ജലന്ധർ റൂറൽ ഡി എസ് പി ലഖ്വിന്ദർ സിംഗ് അറിയിച്ചു
Related Articles
Check Also
Close
-
ചൈനയുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ യു.എസുമായി സംയുക്ത സൈനികാഭ്യാസത്തിന് ഇന്ത്യOctober 27, 2022 11:38 AM