IndiaLatest

പ്രധാനമന്ത്രി മുദ്ര യോജന: ആറു വര്‍ഷം പിന്നിട്ടപ്പോള്‍ ഇതുവരെ അനുവദിച്ചത് 15 ലക്ഷം കോടി രൂപ

“Manju”

പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചിട്ട് ഇന്ന് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറ് വര്‍ഷത്തിനിടെ വിവിധ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചത് 14.96 ലക്ഷം കോടി രൂപയാണ്. 28.68 കോടി വായ്പകളിലൂടെയാണ് ഈ തുക വിതരണം ചെയ്തത്. ഉല്‍പ്പാദനം, വ്യാപാരം, സേവന മേഖലകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈട് നല്‍കാതെയുള്ള വായ്പയാണ് മുദ്രാ യോജനയുടെ പ്രത്യേകത.കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങള്‍ക്കാണ് മുദ്രാ വായ്പ നല്‍കുന്നത്.

ഈ വായ്പകള്‍ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനികള്‍ എന്നിവ വഴി ലഭിക്കും. വായ്പക്കാരുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും ധനസഹായത്തിന്റെയും ഘട്ടത്തെ സൂചിപ്പിക്കുന്ന ‘ശിശു’, ‘കിഷോര്‍’, ‘തരുണ്‍’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത്. കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങള്‍ക്കാണ് മുദ്രാ വായ്പ നല്‍കുന്നത്.

പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചിട്ട് ഇന്ന് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറ് വര്‍ഷത്തിനിടെ വിവിധ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചത് 14.96 ലക്ഷം കോടി രൂപയാണ്. 28.68 കോടി വായ്പകളിലൂടെയാണ് ഈ തുക വിതരണം ചെയ്തത്. ഉല്‍പ്പാദനം, വ്യാപാരം, സേവന മേഖലകള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈട് നല്‍കാതെയുള്ള വായ്പയാണ് മുദ്രാ യോജനയുടെ പ്രത്യേകത. കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങള്‍ക്കാണ് മുദ്രാ വായ്പ നല്‍കുന്നത്.

ഈ വായ്പകള്‍ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, നോണ്‍ ബാങ്കിംഗ് ധനകാര്യ കമ്പനികള്‍ എന്നിവ വഴി ലഭിക്കും. വായ്പക്കാരുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും ധനസഹായത്തിന്റെയും ഘട്ടത്തെ സൂചിപ്പിക്കുന്ന ‘ശിശു’, ‘കിഷോര്‍’, ‘തരുണ്‍’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വായ്പകള്‍ വാഗ്ദാനം ചെയ്യുന്നത്. ശിശു – 50,000 രൂപ വരെയുള്ള വായ്പകള്‍, കിഷോര്‍ – 50,000 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍, തരുണ്‍ – 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4.2 കോടി രൂപയുടെ 2.66 ലക്ഷം മുദ്ര വായ്പകള്‍ അനുവദിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്. ശരാശരി വായ്പ തുക 52,000 രൂപ ആണ്. കൂടാതെ വായ്പകളുടെ 88 ശതമാനവും ‘ശിശു’ വിഭാഗത്തിലാണ്. പുതുതലമുറയിലെ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ശിശു വിഭാഗങ്ങളിലെ വായ്പകളിലേക്കും തുടര്‍ന്ന് കിഷോര്‍, തരുണ്‍ വിഭാഗങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button