IndiaLatest

ചൈനയുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ യു.എസുമായി സംയുക്ത സൈനികാഭ്യാസത്തിന് ഇന്ത്യ

“Manju”

ന്യുഡല്‍ഹി: സൗഹൃദ രാജ്യങ്ങളുമായി സൈനികാഭ്യാസത്തിന് ഇന്ത്യയുടെ ശ്രമം. ഈ വര്‍ഷം അവസാനത്തിനു മുന്‍പ് സൈനിക, നാവിക അഭ്യാസങ്ങള്‍ നടത്താനാണ് പദ്ധതിയിടുന്നത്. ജപ്പാന്‍ തീരത്ത് മലബാര്‍ ചതുര്‍ഭുജ നേവല്‍ വാര്‍ഗെയിംസ്, ഓസ്‌ട്രേലിയ, മൂന്ന് ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്‍ഫന്ററി അഭ്യാസം, ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ അമേരിക്കയുമായി സൈനികാഭ്യാസം എന്നിവയാണ് പ്രതിരോധ വിഭാഗത്തിന്റെ പരിഗണനയിലുള്ളത്.

നവംബര്‍ 8 മുതല്‍ 18 വരെയായിരിക്കും ജപ്പാന്‍ തീരത്ത് സംയുക്ത അഭ്യാസം. നാലംഗ ക്വഡ് രാജ്യങ്ങളാണ് അഭ്യാസത്തില്‍ പങ്കെടുക്കുക. ജപ്പാനു പുറമേ ഇന്ത്യയും അമേരിക്കയും ഓഫസ്‌ട്രേലിയയും ഇതില്‍ പങ്കെടുക്കും. ഇന്തോപസഫിക് മേഖലയില്‍ കണ്ണുകച്ചിരിക്കുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് സംയുക്ത അഭ്യാസത്തിന്റെ ലക്ഷ്യം. യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എല്ലാം ഇവിടെ അണിനിരക്കും.

ചൈനയുടെ നീക്കം നേരിടാന്‍ കാന്‍ബറയ്ക്ക് ആണവ മുങ്ങിക്കപ്പലുകള്‍ നല്‍കുമെന്ന് യു.എസ്, യു.കെ, ഓസ്‌ട്രേലിയ എന്നിവര്‍ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഓലിയില്‍ ആയിരിക്കും ഇന്ത്യയു.എസ് സൈനികാഭ്യാസമായ യുദ്ധ് അഭ്യാസ്നടക്കുക. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സ്ഥലം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ രണ്ട് വരെയായിരിക്കും അഭ്യാസം. ഇരു ഭാഗത്തുനിന്നും 350 ഓളം സൈനികര്‍ വീതം പങ്കെടുക്കും. കൊടുംതണുപ്പും മലനിരകളും അടക്കമുള്ള പ്രതിബന്ധങ്ങള്‍ക്കിടയിലുമുള്ള സൈനികാഭ്യാസമാണ്. ഇരു സേനകളും ഓഗസ്റ്റില്‍ ഹിമാചല്‍ പ്രദേശില്‍ സംയുക്ത അഭ്യാസം നടത്തിയിരുന്നു.

ഓസ്‌ട്രേലിയയുമായുള്ള സംയുക്ത അഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 11 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള അഭ്യാസവും ഈ ദിവസങ്ങളില്‍ നടക്കും. സിംഗപ്പൂരുമായുള്ള സിംബെക്‌സ് നേവല്‍ അഭ്യാസംബംഗാള്‍ ഉള്‍ക്കടലിലും സൈനികാഭ്യാസമായ അഗ്നി വാരിയര്‍ നവംബര്‍ 13 മുതല്‍ 30 വരെ ഡിയോലാലിയിലും നടക്കും. മലേഷ്യയുമൊത്തുള്ള ഹരിമു ശക്തിഅഭ്യാസം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 13 വരെയും ഇന്തോനീഷ്യയുമൊത്തുള്ള ഗാര്‍ഡ് ശക്തി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 15 വരെയും നടക്കും.

 

Related Articles

Back to top button