IndiaLatest

മദ്യപാനിയായ കുരങ്ങന് ജീവപര്യന്തം തടവ്

“Manju”

ശ്രീജ.എസ്

കാണ്‍പൂര്‍: കുരങ്ങന് ജീവപര്യന്തം തടവ്!. കാണ്‍പൂരിലാണ് സംഭവം. കുരങ്ങിന്‍റെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് ഇതിനെ പിടികൂടി മൃഗശാലയില്‍ അടച്ചത്. എന്നിട്ടും സ്വഭാവത്തില്‍ മാറ്റം ഉണ്ടായില്ല. ഇതോടെ ഇതിനെ ജീവിതകാലം മുഴുവന്‍ കൂട്ടില്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കാണ്‍പൂര്‍ മൃഗശാല ഡയറക്ടര്‍ പറയുന്നു.

മിര്‍സാപൂരില്‍ ഒരു മന്ത്രവാദിയുടെ കൂടെയായിരുന്നു കാലു എന്ന് പേരുളള കുരങ്ങന്‍. കുരങ്ങന് പതിവായി മന്ത്രവാദി മദ്യം നല്‍കാറുണ്ടായിരുന്നു.മ ന്ത്രവാദി മരിച്ചതോടെ മദ്യം കിട്ടാതെയായി. ഇതോടെ കുരങ്ങന്‍ അക്രമകാരിയായി മാറുകയായിരുന്നു.

ഇടക്കാലത്ത് നാട്ടുകാരുടെ പേടിസ്വപ്‌നമായിരുന്നു കുരങ്ങന്‍. 250 പേരെയാണ് ഇത് കടിച്ചത്. ഇതോടെ ഇതിനെ പിടികൂടാന്‍ വനംവകുപ്പും മൃഗശാല അധികൃതരും തീരുമാനിച്ചു. നിരവധി ശ്രമങ്ങളുടെ ഫലമായി കാലുവിനെ പിടികൂടി കാണ്‍പൂര്‍ മൃഗശാലയില്‍ അടച്ചു.

മൂന്ന് വര്‍ഷമായി മൃഗശാലയില്‍ കുരങ്ങന്‍ എത്തിയിട്ട്. ഏതാനും മാസങ്ങള്‍ ഇതിനെ ഒറ്റയ്ക്ക് പാര്‍പ്പിച്ചു. എന്നാല്‍ ഇതിന്‍റെ അക്രമസ്വഭാവത്തില്‍ മാറ്റം വന്നില്ല. . കുരങ്ങന്‍ ഇണങ്ങാതായതോടെ, ജീവിതകാലം മുഴുവന്‍ കൂട്ടില്‍ ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ആറു വയസ് പ്രായം വരുന്ന കുരങ്ങന്‍ മൃഗശാല ജീവനക്കാരോട് പോലും ഇണങ്ങിയിട്ടില്ല.

Related Articles

Back to top button