വടകര: ഓര്‍ക്കാട്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണപ്പുറം എരുവാട്ടിതാഴ കുനി രാജീവന്റെയും ലതയുടെയും മകള്‍ അമയയാണ് (17) മരിച്ചത്. വീട്ടിനകത്ത് കിടപ്പുമുറിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മടപ്പള്ളി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് അമയ. ഇന്നലെ സന്ധ്യക്കു ശേഷമാണ് സംഭവം. കിടപ്പുമുറിയുടെ വാതിലടച്ച മകള്‍ ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അമ്മയുടെ നിലവിളി കേട്ടെത്തിയവര്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരന്നു. എടച്ചേരി പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Related Articles
കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ക്കായി ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങള്‍ വിതരണം ചെയ്ത് പാക്കിസ്ഥാന്
September 23, 2020 9:01 AM
Check Also
Close
-
സബ് ട്രഷറി തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി മാത്രംJanuary 19, 2021 9:08 PM