IndiaLatest

രാജ്യതലസ്ഥാനത്ത് കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു

“Manju”

 

ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് പുലർച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. ഇടിമിന്നലും മഴയും ജനജീവിതം താളം തെറ്റിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് വൈകുന്നേരം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും നിരവധി സർവീസുകൾ തടസപ്പെടുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ പുതുക്കിയ ഷെഡ്യൂളിനായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
മുംബൈയിൽ നിന്നുള്ള വിസ്താരയുടെ വിമാനവും അലയൻസ് എയറിന്റെ രണ്ട് വിമാനങ്ങളും ലഖ്നൗ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വഡോദരയിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനങ്ങളും ജബൽപൂർ, പട്ന എന്നിവിടങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങളും ജയ്പൂർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

Related Articles

Back to top button