പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ കലാ കായിക മത്സരങ്ങൾക്ക് തുടക്കമായി. പ്രാണ 2022 എന്ന് പേരിൽ കോളേജ് സ്റ്റുഡൻസ് യൂണിയൻ നടത്തുന്ന കലോത്സവത്തിന് ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി തിരി തെളിയിച്ചു. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി. ഹരിഹരൻ അധ്യക്ഷനായി. ആർട്സ് കമ്മിറ്റി ഹെഡ് ഡോ.ജി. മോഹനാംബിഗൈ, ഡോ.കെ.വി.കൃഷ്ണ വേണി, ഡോ.വി.എ. മേകല, ഡോ.വന്ദന പി., പിടിഎ പ്രതിനിധി ഹൻസ് രാജ് . ജി.ആർ, ജ്യോതി ഉദയഭാനു, മഹേഷ്.എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുമാരി അക്ഷയ കെ സോമൻ സ്വാഗതവും ശീതൾ സുരേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു. ജൂൺ 5 വരെ കലാകായിക മത്സരങ്ങൾ വിവിധ വേദികളിലായി നടക്കും. കോവിഡ് കടന്നുവരവിന് ശേഷം ഇതാദ്യമായാണ് കോളേജിൽ കലോത്സവം സംഘടിപ്പിക്കുന്നത്. ഇപ്പോഴുള്ള വിദ്യാർത്ഥി യൂണിയന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് കലാലയത്തിന് ഉണർവ് പകർന്ന് വിവിധ മത്സര ഇനങ്ങൾ അരങ്ങേറുന്നത്.
Related Articles
ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കും നാളെ “ഗുരുദേവ കൃതികളുടെ പാരായണവും പഠന ക്ലാസും ‘
June 9, 2023 9:32 PM
Check Also
Close
-
ഈറോഡിൽ മതിലിടിഞ്ഞ് അപകടം; മൂന്ന് മരണംJuly 19, 2021 8:47 PM