IndiaLatest

ഈറോഡിൽ മതിലിടിഞ്ഞ് അപകടം; മൂന്ന് മരണം

“Manju”

കോയമ്പത്തൂർ: ഈറോഡിലെ കനത്ത മഴയിൽ മതിലിടിഞ്ഞ് മൂന്ന് മരണം. ഈറോഡിലെ അന്തിയൂരിലാണ് സംഭവം. കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണാണ് ദുരന്തം സംഭവിച്ചത്. കനത്തമഴയാണ് പ്രദേശത്ത് രണ്ടു ദിവസമായി തുടരുന്നത്. തിങ്കളാഴ്ച ചന്തയ്ക്കായി തലേന്ന് എത്തിയ കച്ചവടക്കാരാണ് ദുരന്തത്തിനിരയായത്.

അന്തിയൂരിലെ രാജമാണിക്യത്ത് ഒരു കടയുടെ തിണ്ണയിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്. ആറുപേരാണ് കടതിണ്ണയിൽ ഉറങ്ങിക്കിടന്നത്. കടയുടെ ചുമരാണ് ഇടിഞ്ഞത്. മൂന്ന് പേർ തൽക്ഷണം മരിച്ചെന്നും ആശുപത്രിയിലുള്ള മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നുമാണ് പോലീസ് അറിയിച്ചത്. ചിത്തൻ, മാതേവൻ, മാതേവന്റെ മകൻ എന്നിവരാണ് മരണപ്പെട്ടത്.

Related Articles

Back to top button