ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ നഗറില്‍ ബുധനാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ നിരവധി ഇ ഓട്ടോകള്‍ കത്തിനശിച്ചു.ഇലക്ട്രിക് മോട്ടോര്‍ പാര്‍ക്കിങ് കേന്ദ്രത്തിലാണ് തീപിടിച്ചത്. പതിനൊന്ന് അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത്. ആര്‍ക്കും അപകടമില്ല.പത്ത് കാറുകള്‍, ഒരു ഇരുചക്രവാഹനം, രണ്ട് സ്കൂട്ടി, മുപ്പത് ഓട്ടോറിക്ഷ, അന്‍പത് പഴയ ഇ റിക്ഷ എന്നിവയാണ് കത്തിനശിച്ചിട്ടുള്ളത്.കഴിഞ്ഞ ആഴ്ചകളില്‍ നിരവധി തീപിടിത്തങ്ങള്‍ക്ക് ഡല്‍ഹി സാക്ഷ്യം വഹിച്ചിരുന്നു. മുന്‍ഡ്കയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 27 പേര് മരിച്ചു.
Related Articles
India slams Pakistan envoy to China for ‘lies, half-truths’ on Jammu and Kashmir
August 14, 2020 7:42 AM
Check Also
Close