IndiaLatest

കൊവിഡ് വ്യാപനം; അമരാവതി ജില്ലയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍

“Manju”

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അമരാവതി ജില്ലയില്‍ ഒരാഴ്ച നീളുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. നേരത്തെ ശനിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിവരെയാണ് ജില്ലാ ഭരണകൂടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്നാണ് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒരാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ നീട്ടിയത്.

അച്ചല്‍പൂര്‍ സിറ്റി ഒഴികെയുള്ള ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരുമെന്ന് മന്ത്രി യഷോമതി താക്കൂര്‍ അറിയിച്ചു. ഇക്കാലയളവില്‍ അവശ്യസര്‍വീസുകള്‍ക്ക് തടസ്സമില്ല. കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പുനെയില്‍ ഇതിനോടകം തന്നെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച 6000 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം ദിവസവും 6000ലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതില്‍ സംസ്ഥാനം ആശങ്കയിലാണ്. ഇതില്‍ 27 ശതമാനം കേസുകളും മുംബൈ അമരാവതി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലാണ്

Related Articles

Back to top button