പള്ളുരുത്തി: ഫോര്‍ട്ടുകൊച്ചിയില്‍ ലഹരി സംഘം ഹോംസ്റ്റേ അടിച്ചുതകര്‍ത്തു. ഹോംസ്റ്റേയില്‍ എത്തിയ വിനോദ സഞ്ചാരികളായ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതു ചോദ്യം ചെയ്തതാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ അമ്പതോളം വരുന്ന അക്രമി സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഹോംസ്റ്റേയില്‍ അക്രമണം അഴിച്ചുവിടുകയുമായിരുന്നു. പ്രദേശത്തെ മണിക്കൂറുകളോളം ഭിതിയിലാഴ്ത്തിയ ഗുണ്ടാ ആക്രമണസംഘത്തെ നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഹോംസ്റ്റേ നടത്തിപ്പുകാരായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Articles
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്കിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
September 15, 2020 9:28 AM
Pompeo calls Afghan peace talks ‘truly momentous occasion,’ urges govt, Taliban to ‘seize the opportunity’
September 13, 2020 7:29 AM
Check Also
Close
-
ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പൊതിച്ചോര്‍October 19, 2021 7:38 PM