പോത്തൻകോട് ; ശാന്തിഗിരി ആശ്രമത്തിനു മുൻഭാഗത്താണ് പുതുതായി പണികഴിപ്പിച്ച ശാന്തിമണ്ഡപം‘. ജൂൺ 19 ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്നാണ് ശാന്തിമണ്ഡപം സമർപ്പിച്ചത്. ആരാധന തൊഴുത് നമസ്ക്കരിക്കാനുള്ള ഇടമായിട്ടാണ് ‘ശാന്തിമണ്ഡപം‘ സമർപ്പിക്കുന്നത്. ശാന്തിമണ്ഡപത്തോട് ചേര്‍ന്ന് സംരക്ഷിത വലയം, പൂന്തോട്ടം എന്നിവയുമുണ്ട്. സന്യാസിമാരും മറ്റ് ആശ്രമ ഭാരവാഹികളും ശാന്തിമണ്ഡപം നിർമ്മിച്ച് സമർപ്പിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും ശില്പിയും ആശ്രമ അഡ്വൈസറി കമ്മിറ്റി അഡ്വൈസറുമായ രാജീവ് അഞ്ചലും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Related Articles
കോവിഡ് വാക്സിന് നാളെ കേരളത്തിലെത്തും
January 12, 2021 7:45 PM
Check Also
Close
-
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തും ആരോഗ്യമന്ത്രിJanuary 27, 2021 9:47 AM