ClimateIndiaLatest

2018ന് സമാനമായ സ്ഥിതിയില്ല

“Manju”

ആലപ്പുഴ: കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍. ഡാം തുറക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. താഴ്ന്ന പ്രദേശത്തുനിന്ന് ആദ്യം ജനങ്ങളെ മാറ്റും. പ്രളയ സാധ്യതയില്ല. പഞ്ചായത്ത് തലത്തിൽ ജനകീയ യോഗങ്ങൾ വിളിക്കും. 2018ലും ഡാം തുറന്നപ്പോൾ അറിയിപ്പ് നൽകിയിരുന്നു. ഇത്തവണയും അതുണ്ടാകും. 2018ന് സമാനമായ സ്ഥിതിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, അപ്പർ കുട്ടനാട്ടിലെ തലവടിയില്‍ 40 കുടുംബങ്ങള്‍ കുടുങ്ങി. പമ്പ, മണിമലയാര്‍ കരകവിഞ്ഞതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചക്കുളത്തുകാവ്, തലവടി, എടത്വ, വീയപുരം, നീരേറ്റുപുറം മേഖലകളില്‍ വെള്ളമുയര്‍ന്നു. പള്ളിപ്പാടും കോട്ടക്കല്‍ മാലി കോളനിയിലും വീടുകള്‍ വെള്ളത്തിലാണ്. മുട്ടാറും പള്ളിപ്പാടും വീടുകളില്‍ വെള്ളം കയറി.
പമ്പയാറിൽ ജലനിരപ്പ് ഉയരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ചെങ്ങന്നൂർ പാണ്ടനാട് പല വീടുകളിലും വെള്ളം കയറി. മുൻകരുതലുകളുടെ ഭാഗമായി പലരും വാഹനങ്ങളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.

Related Articles

Back to top button