മുംബൈ: ‘ശിവസേന അധികാരത്തിനുവേണ്ടി പിറന്നതല്ല, അധികാരം പിറന്നത് ശിവസേനക്കുവേണ്ടിയാണ്..ഇതായിരുന്നു ബാല്‍താക്കറെയുടെ ഉപദേശം..കരുത്തോടെ പ്രവര്‍ത്തിച്ച് അധികാരത്തിലേക്ക് ഞങ്ങള്‍ തിരിച്ചുവരും’- മുഖ്യമന്ത്രി പദവിയില്‍നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രാജിസമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പ്രതികരിച്ചു.അധികാരത്തിന്റെ പിറകെ ഓടുന്നവരല്ല ശിവസേനയെന്നും റാവത്ത് പറഞ്ഞു.മഹാരാഷ്ട്രയില്‍ കഴിഞ്ഞ പത്തുദിവസമായി തുടരുന്ന ‘മഹാ’രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിച്ച് ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിക്കത്ത് ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിക്ക് സമര്‍പ്പിച്ചത്. മുംബൈ രാജ്ഭവനില്‍ എത്തിയായിരുന്നു രാജി സമര്‍പ്പണം. ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിക്കുകയും ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതുവരെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
Related Articles
Check Also
Close
-
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തുംJuly 14, 2021 9:50 AM