IndiaLatest

ചൂട് കൃഷിക്ക് വെല്ലുവിളിയെന്ന് കര്‍ഷകര്‍

“Manju”

ദോഹ: അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പ്രാദേശിക പച്ചക്കറി ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബി പത്രമായ ‘അല്‍ റായ’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനുള്ള ഗ്രീന്‍ ഹൗസുകളില്‍ താപനില ഏഴ് മുതല്‍ എട്ടുവരെ ഡിഗ്രി മാത്രമേ കുറക്കാന്‍ സാധിക്കുകയുള്ളൂവെന്നും കടുത്ത വേനലില്‍ 30 ഡിഗ്രിക്ക് താഴെ താപനില കുറക്കാന്‍ സാധിക്കാറില്ലെന്നും പ്രാദേശിക ഫാം ഉടമകള്‍ പറഞ്ഞു. പച്ചക്കറി ഉല്‍പാദനത്തിന് ഇത് പ്രധാന വെല്ലുവിളിയായി മാറും. മുനിസിപ്പാലിറ്റി മന്ത്രാലായം പുറത്തുവിട്ട കാര്‍ഷിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 352 ഫാമുകളിലായി 13,601 ശീതീകരിച്ച ഗ്രീന്‍ ഹൗസുകളാണുള്ളത്. ഇറക്കുമതി ചെയ്ത അധിക ഗ്രീന്‍ ഹൗസുകളും കടുത്ത വേനലിലേക്ക് അനുയോജ്യമല്ലെന്നും ഫാം ഉടമകള്‍ പറയുന്നു. കടുത്ത വേനലില്‍ ഉല്‍പാദന മൂല്യത്തെക്കാള്‍ ഗ്രീന്‍ ഹൗസിനുള്ള വൈദ്യുതി ചാര്‍ജ് കൂടുന്നതായും വേനല്‍ സീസണില്‍ പ്രാദേശിക പച്ചക്കറികളുടെ ലഭ്യത കുറക്കുന്നതിന് ഇത് കാരണമാകുന്നുവെന്നും ഫാം ഉടമയായ മുബാറക് റാഷിദ് അല്‍ നുഐമി പറഞ്ഞു. സാധാരണ കാര്‍ഷിക സീസണിന് സമാനമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള ശീതീകൃത ഗ്രീന്‍ ഹൗസുകള്‍ വേനലില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും അതോടൊപ്പം മണ്ണിെന്‍റ താപനില വര്‍ധിക്കുന്നതും ഭൂഗര്‍ഭജല താപനില ഉയരുന്നതും കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ പെട്ടതാണെന്നും ഫാം ഉടമയായ നാസര്‍ അല്‍ ഖലഫ് പറഞ്ഞു.

Related Articles

Back to top button