KeralaLatest

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

“Manju”

പത്തനംതിട്ട: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക.ഇന്ന് ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. ആറന്മുള മണ്ഡലത്തിന്റെ ഭാഗമായ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ അദ്ദേഹം ഹെലികോപ്റ്റര്‍ ഇറങ്ങും. പിന്നീട് റോഡ് മാര്‍ഗം പത്ത് കിലോമീറ്ററോളം സഞ്ചരിച്ചാണ് അദ്ദേഹം വേദിയിലെത്തുക. ഒരു മണിക്കൂര്‍ സമയം അദ്ദേഹം വേദിയില്‍ ചിലവഴിക്കും.

2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും. തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്‌റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 5ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. ശനിയാഴ്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിവിധ ഇടങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

Related Articles

Back to top button