InternationalLatest

മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം

“Manju”

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്സഡ് ഡബിള്‍സ് ടേബിള്‍ ടെന്നീസ് ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ നേടി. അചന്ത ശരത് കമല്‍ശ്രീജ അകുല സഖ്യമാണ് സ്വര്‍ണം നേടിയത്. മലേഷ്യയുടെ ചൂംഗ്ലിന്‍ ജോഡിയെ ആണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്. ഗെയിംസില്‍ ഇന്ത്യയുടെ 18-ാം സ്വര്‍ണ്ണനേട്ടമാണിത്. കരിയറില്‍ ആദ്യമായാണ് ശരത് കമല്‍ മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടുന്നത്. ആദ്യ ഗെയിം അനായാസം ജയിച്ച ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം ഗെയിമില്‍ കാലിടറി. എന്നാലും ഇന്ത്യന്‍ ജോഡി ശക്തമായ തിരിച്ചുവരവിലൂടെ എതിരാളികളെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടി.

യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപീചന്ദ് സഖ്യമാണ് മെഡല്‍ നേടിയത്. മത്സരത്തില്‍ ഓസ്ട്രേലിയന്‍ ജോഡികളായ വെന്റി ചാന്‍സോമര്‍വില്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്.

Related Articles

Back to top button