ശാന്തിഗിരി : ശാന്തിഗിരി വെജിറ്റബില്‍ സ്റ്റാള്‍ ആന്റ് ഫുഡ് സര്‍വ്വീസില്‍ ഇനി ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍ ലഭ്യമാകും. ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനായി സ്ഥാപിച്ച ബോയിലറിന്റെ ഉദ്ഘാടനം ശാന്തിഗിരി മാര്‍ക്കറ്റിംഗ് ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി തിരിതെളിച്ച് നിര്‍വ്വഹിച്ചു. ആര്‍ട്സ് ആൻ്റ് കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം പി പ്രമോദ്, വെജിറ്റബില്‍ സ്റ്റാള്‍ സീനിയര്‍ മാനേജര്‍ അജിത്ത് കെ.റ്റി, മാനേജര്‍ സന്തോഷ് കുമാര്‍ സി., വെജിറ്റബിള്‍ സ്റ്റാള്‍ ആന്റ് ഫുഡ് സര്‍വ്വീസ് പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്യാസിന്റെ ഉപയോഗം കുറയ്ക്കുന്നതിനും സ്റ്റീം വഴി ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ വേവിച്ചെടുക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും ഉപഭോക്തക്കള്‍ക്ക് ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍ നല്കാന് കഴിയുമെന്നും സീനിയര്‍ മാനേജര്‍ അറിയിച്ചു.
Related Articles
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭന ജോര്‍ജ്
February 21, 2021 2:40 PM
Check Also
Close
-
ജില്ലകളില്‍ യെല്ലോ അലര്‍ട്ട്November 27, 2021 4:27 PM