വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാകും നിര്‍ണായക ചര്‍ച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, തുറമുഖ കവാടത്തിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു.തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിന് സംസ്ഥാന വ്യാപകമായി രൂപതകളുടെ പിന്തുണ കൂടി വന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ചര്‍ച്ചയല്ലാതെ മറ്റ് വഴികള്‍ സര്‍ക്കാരിന് മുന്നിലില്ല. അതിരൂപത വികാരി ജനറലും സമരസമിതി കണ്‍വീനറുമായ ഫാദര്‍ യൂജിന്‍ പെരേരെയെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചത്. സ്ഥലമോ സമയമോ നിശ്ചയിച്ചിട്ടില്ലായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Related Articles
ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന പുസ്തക പ്രകാശനത്തില്‍ ശാന്തിഗിരി സോണല്‍ ഓഫീസ് പങ്കെടുത്തു.
February 7, 2024 11:11 AM
കോവിഡ് പ്രതിസന്ധി: ജോലി നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യസമ്മാനം
December 20, 2020 8:26 PM
Check Also
Close
-
അടുത്ത അധ്യയന വര്‍ഷവും സ്കൂളുകള്‍ തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്April 11, 2021 11:25 AM