InternationalLatest

കോവിഡ് പ്രതിസന്ധി: ജോലി നഷ്‍ടമായ പ്രവാസി മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

“Manju”

സിന്ധുമോൾ. ആർ

ദുബായ് : കോവിഡ് കാലത്ത് ജോലി നഷ്ടമായ പ്രവാസിക്ക് അപ്രതീക്ഷിതമായി ഏഴ് കോടിയുടെ ഭാഗ്യസമ്മാനം. മലയാളിയായ നവനീത് സജീവന്‍ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) നവനീതിനെ തേടിയെത്തിയത്.

കാസര്‍കോട് സ്വദേശിയായ നവനീത് ഒരു വയസുള്ള കുഞ്ഞിന്റെ അച്ഛനാണ്. നാലു വര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡിനെ തുടര്‍ന്ന് ഈ കമ്പനിയില്‍ ജോലി നഷ്ടമായി. ഡിസംബര്‍ 28ആണ് അവസാന പ്രവര്‍ത്തി ദിനം. ഇതിനിടെ പുതിയ ജോലിക്കായുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ച ഫോണ്‍കോള്‍ വന്നത്. സുഹൃത്തുക്കളുമായ നാല് പേര്‍ക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്.

നവംബര്‍ 22ന് ഓണ്‍ലൈനായെടുത്ത 4180 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം നവനീതിനെയും സുഹൃത്തുക്കളെയും തേടിയെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്. ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ ഏറ്റവുമധികം വാങ്ങുന്നതും സമ്മാനം ലഭിക്കുന്നതും ഇന്ത്യക്കാര്‍ക്കാണ്.

Related Articles

Back to top button