ന്യൂഡല്‍ഹി: സൗജന്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ബി.ജെ.പി നേതാവിന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പ്രത്യേകം നന്ദിപറഞ്ഞു.ഉപാധ്യായയുടെ ഹരജിയാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി മുന്‍ വക്താവും സുപ്രീംകോടതി അഭിഭാഷകനുമാണ് അശ്വിനി കുമാര്‍ ഉപാധ്യായ. ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച വിധിയില്‍, കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായി സൗജന്യങ്ങള്‍ നിരോധിക്കണമെന്ന് വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സംതൃപ്തി പ്രകടിപ്പിക്കുകയും സുപ്രീംകോടതിയോട് നന്ദിയുള്ളവരായിരിക്കുമെന്ന് പ്രതികരിക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രികകളിലോ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലോ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പ് ജയിക്കുന്ന പ്രവണത തടയണമെന്നും ഇത് സമ്പദ് ഘടനക്ക് വലിയ ബാധ്യതയുണ്ടാക്കുന്നുണ്ടെന്നും ഹര്ജിക്കാരന് വാദിച്ചുവെന്ന് വിധിപ്രസ്താവത്തിലുണ്ട്.
Related Articles
ഐശ്വര്യ കേരള യാത്ര ഇന്ന് എറണാകുളം ജില്ലയില്‍
February 11, 2021 9:50 AM
Check Also
Close
-
കൊറോണ വാര്‍ഡുകളില്‍ സിസിടിവി സ്ഥാപിക്കണംJune 16, 2020 11:13 AM