കോലഞ്ചേരി :ഒറ്റ രാത്രികൊണ്ടാണ് ഊത്തിക്കരയിലെ അനിഘയും ആര്യനും അനീഷയും അനാഥരായത്. അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛന് ജീവനൊടുക്കിയെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ക്കായിട്ടില്ല.സ്വന്തമെന്ന് പറയാന്‍ നിര്‍ധനരായ മുത്തച്ഛനും മുത്തശ്ശിയും മാത്രം. എന്നാല്‍, പറക്കമുറ്റും മുമ്പെ വഴിമുട്ടിയ ആ മക്കള്‍ക്ക് താങ്ങായി ഇനി സര്‍ക്കാരുണ്ട്. പ്രതിമാസം 6000 രൂപ കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്‍കും . പി വി ശ്രീനിജിന്‍ എം എല്‍ എ യാണ് ഇവരുടെ അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിതാ ശിശുവികസനവകുപ്പിനോട് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. എന്നാല്‍ കുട്ടികളുടെ അമ്മയുടെ അച്ഛനമ്മമാര്‍ അവരെ ഏറ്റെടുക്കാന്‍ തയ്യാറായി. ഇതെ തുടര്‍ന്നാണ് ധനസഹായം അനുവദിച്ചത്.
Related Articles
പ്രധാനമന്ത്രിക്കും യോഗിയ്ക്കുമെതിരെ അശ്ലീല പോസ്റ്റുകള്‍ ഇട്ടയാള്‍ അറസ്റ്റില്‍
January 19, 2021 11:29 AM
Check Also
Close
-
സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് തകര്‍ന്നുവീണുJune 30, 2022 3:25 PM