IndiaLatest

ആശുപത്രിമാലിന്യം പുറത്തേക്ക് പരിസരവാസികള്‍ക്ക് ആശങ്ക

“Manju”

ചട്ടഞ്ചാല്‍: തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രിയിലെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നത് പരിസര പ്രദേശത്തുകാര്‍ക്ക് ദുരിതമാകുന്നു. സമീപവാസികള്‍ക്ക് താമസിക്കാന്‍ പറ്റാതെയും നാറ്റം സഹിച്ച്‌ പുറത്തിറങ്ങാന്‍ പറ്റാത്തതുമായ സാഹചര്യത്തില്‍ അധികൃതര്‍ അടിയന്തരമായി ഇടപ്പെടണമെന്ന് സ്ഥലം സന്ദര്‍ശിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി. രതികുമാറും, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.
കുന്നില്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ മാലിന്യവിസര്‍ജ്ജ്യങ്ങള്‍ പുറന്തള്ളുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മല മൂത്ര, വിസര്‍ജ്ജ്യങ്ങള്‍ പുറന്തള്ളുന്നതിനാല്‍ കിണര്‍വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പരിസര പ്രദേശത്തെ താമസക്കാര്‍ പറയുന്നു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ പെരിയ, ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഖാദര്‍ മല്ലം, ഹമീദ് തെക്കില്‍, മുഹമ്മദ് ശാഫി തെക്കില്‍, ഷറഫു മൂപ്പന്‍ തുടങ്ങിയവര്‍ നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button