IndiaLatest

പ്രധാനമന്ത്രിക്കും യോഗിയ്ക്കുമെതിരെ അശ്ലീല പോസ്റ്റുകള്‍ ഇട്ടയാള്‍ അറസ്റ്റില്‍

“Manju”

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരെ അശ്ലീല പോസ്റ്റുകള്‍ ഇട്ടയാള്‍ അറസ്റ്റില്‍. ഗോരഖ്പുര്‍ ദീന്‍ദയാല്‍ ഉപാധ്യായ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാര്‍ഥിയായ അരുണ്‍ ജാദവാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ഒന്നാംവര്‍ഷ നിയമ വിദ്യാര്‍ഥിയായ ഇയാളെ സസ്പെന്‍ഡ് ചെയ്തതായും യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ അശ്ലീലവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് അരുണ്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദമായ സംഭവത്തില്‍ സ്വമേധയ കേസെടുത്ത പൊലീസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നതിന് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ഥിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ യൂണിവേഴ്സിറ്റിയുടെ ഐ ടി ടീം ഇടപെട്ടിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഒരു അച്ചടക്ക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button