IndiaLatest

പശുവിന് 40 കോടി

“Manju”

ആന്ധ്ര നെല്ലൂർ പശുവായ വിയാറ്റിന-19 എഫ്‌ഐവി മാര ഇമോവീസ് 40 കോടി ഇന്ത്യൻ രൂപയ്‌ക്കാണ് ലേലത്തില്‍ വിറ്റത്. ജനിതക സവിശേഷതകള്‍ ഏറെയുള്ള കന്നുകാലി ഇനമാണിത്. പ്രാധാന്യം ഈ പശു എടുത്തുകാണിക്കുന്നു.

ബ്രസീലിലെ സാവോ പോളോയിലെ അരാൻഡുവിലാണ് ലേലം നടന്നത് . നാലര വയസാണ് വിയാറ്റിനയുടെ പ്രായം .ഈ നെല്ലൂരിലെ പശുവിന് കഴിഞ്ഞ വർഷം ലേലത്തില്‍ ലഭിച്ചത് 35 കോടി രൂപയാണ്. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന ഈ കന്നുകാലികളെ ശാസ്ത്രീയമായി ബോസ് ഇൻഡിക്കസ് എന്നാണ് വിളിക്കുന്നത്.

ബ്രസീലിലെ 23 കോടി പശുക്കളില്‍ 10 കോടി പശുക്കളും നെല്ലൂർ ഇനത്തില്‍പ്പെട്ടവയാണ് . നെല്ലൂർ ഇനം ഏത് വേനലിനെയും അതിജീവിക്കുന്നവയാണ്. അതിന്റെ മെറ്റബോളിസവും അണുബാധയെ ചെറുക്കുന്ന പ്രതിരോധവും പ്രശസ്തമാണ്. അതിനാല്‍ തന്നെ ഇതിന് ആവശ്യക്കാരേറെയാണ്.

Related Articles

Back to top button