ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിച്ചു
മനാമ: ഹിദ്ദ് സ്ട്രൈക്കേഴ്സ് നടത്തുന്ന നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹിദ്ദിലെ ഹിദ്ദ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചു. ലീഗ് അടിസ്ഥാനത്തില്‍ 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ലീഗ് വിജയികള്‍ സെമി ഫൈനല്‍, ഫൈനല്‍ റൗണ്ടുകളില്‍ മാറ്റുരക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. വ്യക്തിഗത മികവിന് മാന്‍ ഓഫ് ദി സീരീസ്, മാന്‍ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റ്സ്മാന്, ബെസ്റ്റ് ബൗളര്‍ അവാര്‍ഡുകളും സമ്മാനിക്കും. ഹിദ്ദ് സ്ട്രൈക്കേഴ്സ് ഒഫിഷ്യല്‍ കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ഹിമാലയ, സഫാന ഡോക്യുമെന്റ് ക്ലിയറന്‍സ്, കമ്യൂണിറ്റി ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് റസ്റ്റാറന്റ് ജുൈഫര് എന്നിവരാണ് ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍. ഉദ്ഘാടന മത്സരത്തില്‍ ഷഹീന് ഗ്രൂപ്പ് 78 റണ്‍സിന് കിങ്സ് ഇലവന് ടൂബ്ലിയെ പരാജയപ്പെടുത്തി.